ഇന്ത്യൻ വിപണിയിൽ ദക്ഷിണ കൊറിയൻ നിർമ്മാതാക്കളായ ഹ്യുണ്ടായിയുടെ വളരെ ജനപ്രിയമായ മോഡലുകളിൽ ഒന്നാണ് i20 പ്രീമിയം ഹാച്ച്ബാക്ക്. രാജ്യത്ത് ബ്രാൻഡിന് മികച്ച വിൽപ്പ സംഖ്യകൾ പ്രദാനം ചെയ്യുന്ന മോഡൽ അടുത്തിടെ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു. ടെസ്റ്റിന് ഒടുവിൽ മോഡൽ ത്രീ സ്റ്റാർ ക്രാഷ് ടെസ്റ്റ് റേറ്റിംഗും കരസ്ഥമാക്കി.